തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഡ്രൈവറായിരുന്ന ശിവദാസന്‍ നിര്യാതനായി.  മൂന്നു പതിറ്റാണ്ടിലേറെ കാലം രമേശ് ചെന്നിത്തലയുടെ ഡ്രൈവറായിരുന്നു.
ഏതാനും നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞയാഴ്ച ചെന്നിത്തല അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
ശിവദാസന്റെ മരണവിവരം രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഡ്രൈവറായിരുന്നില്ല, കുടുംബാംഗം തന്നെയായിരുന്നു ശിവദാസന്‍ എന്നാണ് അദ്ദേഹം കുറിച്ചത്.
കുറിപ്പ് വായിക്കാം..
എത്രയെത്ര യാത്രകളില്‍ ഊണും ഉറക്കവുമില്ലാതെ ഒപ്പമുണ്ടായിരുന്ന സാരഥിയായിരുന്നു… കേരളത്തിന്റെ ഓരോ വഴികളും സുപരിചിതമായിരുന്നു ശിവദാസന്. കൃത്യമായ വേഗതയില്‍ കൃത്യസമയം പാലിച്ചുള്ള യാത്രകള്‍.. മുപ്പതാണ്ടുകള്‍ ഒപ്പമുണ്ടായിരുന്നു. ഡ്രൈവറായിരുന്നില്ല, കുടുംബാംഗം തന്നെയായിരുന്നു. 
എന്റെ മക്കള്‍ പിച്ച വെച്ചു വളര്‍ന്നത് ശിവദാസന്റെയും കൂടി കൈപിടിച്ചാണ്. കഴിഞ്ഞയാഴ്ചയും ശിവദാസന്റെ വീട്ടില്‍ പോയി. അസുഖവിവരങ്ങള്‍ അന്വേഷിച്ചു. കുറച്ചു നേരം സംസാരിച്ചു. ഇത്ര വേഗം വിട പറയേണ്ടി വരുമെന്നു കരുതിയില്ല. പ്രണാമം ശിവദാസന്‍!
 

By admin

Leave a Reply

Your email address will not be published. Required fields are marked *