കോട്ടയം: കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി രത്‌നവേലി(45)നെയാണ് അറസ്റ്റ് ചെയ്തത്.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മധുരയില്‍ നിന്ന് പച്ചക്കറി വില കുറച്ചു കിട്ടുമെന്ന് ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 15,98,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.