ഓണപ്പുലരിതൻ തിരി തെളിയുകയായിസമയമാം ശിഖരത്തിൽഓണദളങ്ങൾ വിരിയുകയായിജനനാന്തരം തേടിഓണമുത്തപ്പൻ വരികയായി.(ഓണപ്പുലരിതൻ…)
മഞ്ഞറിയുന്നില്ല; മലരുകൾ മഴയറിയുന്നില്ലമേട്ടിലും തൊടിയിലും അലയുകയായി  മലരുകൾ തേടി താഴ്വാരങ്ങൾ തേടുകയായി.(ഓണപ്പുലരിതൻ…)
സൂര്യനെത്തും മുൻപേ പടിവാതിലിൽഹംസധ്വനി മീട്ടുംപതിവ് പാരിജാതങ്ങളെത്തുന്ന നേരമായി    ഋതുശംഖൊലി ഉയരുകയായിഹൃദന്തമുണരും കുളിരിൻ കാലമായി(ഓണപ്പുലരിതൻ…)
-സതീഷ് കളത്തിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed