തിരുവനന്തപുരം: സിനിമാ രംഗത്ത് പുറമേക്കുള്ള തിളക്കം മാത്രം. പലരുടെയും മൊഴി ഞെട്ടിച്ചെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.  55,56 പേജുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സിനിമയെ വെല്ലുന്ന വില്ലത്തരങ്ങള്‍ മലയാള ചലച്ചിത്ര രംഗത്തുണ്ട്. 
ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്നാണ് നടിമാരുടെ മൊഴി. അവസരം കിട്ടാന്‍ വിട്ടുവീഴ്ച്ച ചെയ്യണം. അവസരത്തിനായി ശരീരം ചോദിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും. ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി വരെ അഭിനയിക്കേണ്ടി വന്നു. 
സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍. വഴിവിട്ട കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നവരില്‍ സംവിധായകരും നിര്‍മാതാക്കളുമുണ്ട്. നടിമാരെ ഇറുകിയ വസ്ത്രം ധരിപ്പിക്കുന്നു. രക്ഷിതാക്കളും ബന്ധുക്കളും വരെ വഴങ്ങേണ്ടി വരുന്നു. പ്രത്യാഘാടതം ഭയന്ന് നിശബ്ദരാകേണ്ടി വരുന്നു. മുറി തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കും. പരാതിപ്പെട്ടാല്‍ പ്രതികാര നടപടി. പോലീസിനെ സമീപിക്കാത്തത് ജീവ ഭയത്താല്‍. സാമൂഹിക മാധ്യമങ്ങളില്‍ വനിതാ താരങ്ങള്‍ അസഭ്യവര്‍ഷം നേരിടേണ്ടി വരും. ലൊക്കേഷനുകളില്‍ അശ്ലീല കമന്റുകള്‍. സിനിമാ സെറ്റില്‍ പലവിധ ഇടനിലക്കാരുണ്ട്. ഐ.സി.സികള്‍ പേരിനു മാത്രമാണുള്ളത്. 
പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്‍മാര്‍ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകര്‍ത്ത് ഇവര്‍ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. തൊഴിലിടത്തും യാത്രാവേളകളിലും ചൂഷണം. വഴങ്ങാത്തവര്‍ക്കെതിരേ പ്രതികാര നടഎപടി. ബഹുമാനിക്കാത്തവരെ വിലക്കും. ഉപദ്രവം തുറന്നു പറഞ്ഞാല്‍ തൊഴില്‍ നഷ്ടമാകും. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിംഗിനെത്തുന്നത്. സംരക്ഷിക്കാന്‍ ആളില്ലെങ്കില്‍ ലൊക്കേഷന്‍ സുരക്ഷിതമല്ലെന്നും മൊഴികളുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *