വിക്രമിനെയും ഞെട്ടിച്ച് മലയാളി നടി, അവാര്‍ഡ് ലഭിക്കേണ്ട വേഷപ്പകര്‍ച്ചയെന്ന് സോഷ്യല്‍ മീഡിയ
വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ. സ്വാഭാവികമായും വിക്രം വേഷപ്പകര്‍ച്ചയില്‍ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ താരങ്ങളില്‍ മുന്നില്‍ ആ മലയാളി നടിയുമുണ്ട്. മാളവിക മോഹനനാണ് വിസ്‍മയിപ്പിക്കുന്ന പ്രകടനവുമായി ചിത്രത്തില്‍ നിറഞ്ഞാടുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്.
മാളവിക മോഹനൻ ആരതിയെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാളവിക മോഹനന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായിരിക്കുകയാണ് ആരതി. നായികയെല്ലെങ്കിലും തങ്കലാനില്‍ ആ നിര്‍ണായക കഥാപാത്രമായി പകര്‍ന്നാടിയ മാളവിക മോഹനനെ അഭിനന്ദിക്കുകയാണ് ചിത്രം കണ്ടവരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിക്രമിനെയും ഞെട്ടിക്കുന്ന പ്രകടനമാണ് മാളവിക മോഹനന്റേതെന്നാണ് ചിത്രം കണ്ടവര്‍ എഴുതുന്നത്.
So Happy that My Favourite @MalavikaM_ got a meaty role in #Thangalaan and she did her job fantabulously 🥰👌💥
Felt shocked & got scared every time she comes on the screen😮 She’s gonna bag the awards for sure 🤞🤞 pic.twitter.com/8qoTXjOwFo— Mahirat (@urstrulyloki999) August 15, 2024
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാണ് വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
മാളവിക മോഹനനൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുവെന്നതില്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂർത്തിയാണ് കല.