ടെക്‌സാസ്: യുഎസിലെ ടെക്‌സാസിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. അഞ്ചുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
അരവിന്ദിന്റെയും പ്രദീപയുടെയും മകന്‍ ആദിര്യൻ (17) അപകടസമയത്ത് ഇവര്‍ക്കൊപ്പമില്ലായിരുന്നു. അരവിന്ദും ഭാര്യയും മകളെ നോർത്ത് ടെക്‌സാസിലെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.