വില്ലനായും കൊമേഡിയനായും മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടന്‍ അബു സലീം. ബോഡി ബില്‍ഡിംഗ് അദ്ദേഹത്തിന്റെ പാഷന്‍ കൂടിയായിരുന്നു.വയനാട് സ്വദേശിയായ അബു സലീം സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലാണ് പോലീസില്‍ നിന്നു വിരമിച്ചത്. മരുന്നുകള്‍ ഉപയോഗിച്ചുള്ള ബോഡി ബില്‍ഡിംഗ് ഒരുകാലത്തും തനിക്ക് താല്‍പര്യമില്ലെന്ന് അബു സലീം പറയുന്നു.
‘മരുന്നുകള്‍ ഉപയോഗിച്ചുള്ള ബോഡി ബില്‍ഡിംഗ് ഒരുകാലത്തും എനിക്ക് താല്‍പര്യമില്ല. നാച്വറലായി ബില്‍ഡ് ചെയ്യുന്നത് മാത്രമേ എക്കാലത്തും നിലനില്‍ക്കുകയുള്ളൂ. വര്‍ക്കൗട്ടിന് തയാറാകുന്ന സമയത്ത് ആ വര്‍ക്കൗട്ടിന് നമ്മുടെ ശരീരം ഫിറ്റാണോ എന്നാദ്യം തിരിച്ചറിയണം. അടുത്തിടെ പലര്‍ക്കും വര്‍ക്കൗട്ടിനിടെ കാര്‍ഡിയാക് അറസ്റ്റ് വന്നെന്ന് കാണുന്നത്. അത് ജിമ്മില്‍ പോയതുകൊണ്ടല്ല.
അയാളുടെ ബോഡിയുടെ കണ്ടീഷന്‍ എതിരായി നിന്ന സമയത്ത് വര്‍ക്കൗട്ട് ചെയ്തതുകൊണ്ടാണ് അങ്ങനെ പറ്റിയത്. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നികഴിഞ്ഞാല്‍ ഒരുകാരണവശാലും അതിന് മുതിരരുത്. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും..”