തിരുവനന്തപുരം: കിളിമാനൂരില്‍ വെറ്റില പറിക്കുന്നതിനിടെ ഏണിയില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. അടയമണ്‍ സ്വദേശി ബിജേഷാ(18)ണ് മരിച്ചത്.
വീടിനു സമീപം ഇയാള്‍ അപ്പൂപ്പനൊപ്പം വെറ്റില കൃഷി ചെയ്യുന്നുണ്ടായിരുന്നു. ഞായറാഴ്ച വില്‍പ്പനയ്ക്കായി വെറ്റില പറിക്കാന്‍ കയറിയപ്പോള്‍ ബിജേഷ് താഴെവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.