തിരുവനന്തപുരം: വിതുരയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മജ(15)യാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
ഇന്നലെ രാത്രി 10നാണ് സംഭവം. മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിടെ കണ്ടെത്തുകയായിരുന്നു. അഞ്ച് ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മ മകളെ വഴക്ക് പറഞ്ഞിരുന്നു. ഇതാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍: 1056, 0471-2552056)