കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഒരു ക്ലബ് ഉടമയായി നടൻ ആസിഫ് അലി. സൂപ്പർ ലീഗ് കണ്ണൂർ വാരിയേഴ്സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. താൻ ക്ലബിനെ സ്വന്തമാക്കാൻ വലിയ നിക്ഷേപം നടത്തിയെന്ന് നടൻ വ്യക്തമാക്കി.
നേരത്തെ പൃഥ്വിരാജ് ഫോഴ്സ കൊച്ചിയെ സ്വന്തമാക്കിയിരുന്നു. തൃശൂർ ആസ്ഥാനമായ തൃശൂർ മാജിക് എഫ്സിയിൽ പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപം ഉണ്ട്. സെപ്റ്റംബറിലാണ് സൂപ്പർ ലീഗ് ആരംഭിക്കുന്നത്.