കൊല്ലം∙ കുണ്ടറയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (55) ആണ് മരിച്ചത്. പുഷ്പലതയുടെ അച്ഛൻ ആന്റണി (75) യെ തലയ്ക്ക് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. പുഷ്പലതയെയും ആന്റണിയെയും അഖിൽ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു വെള്ളിയാഴ്ച രാവിലെ 10ന് ഇവർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പൊലീസ് എത്തി അഖിലിന് താക്കീത് നൽകി തിരികെ പോവുകയും ചെയ്തു.ഇന്ന് രാവിലെ ചണ്ഡീഗഡിൽ പഠിക്കുന്ന മകൾ അഖില പുഷ്പലതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സമീപവാസിയായ ബന്ധുവിനോട് അന്വേഷിക്കാൻ പറഞ്ഞു. രാവിലെ 11:30 ന് ബന്ധു വീട്ടിൽ എത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തറയിൽ അനക്കമില്ലാതെ കിടക്കുന്ന പുഷ്പലതയെ കണ്ടത്.

തലയിലെ മുറിവിൽ നിന്ന് ചോര വാർന്ന് അബോധാവസ്ഥയിൽ സമീപത്തെ മുറിയിൽ കിടന്നിരുന്ന ആന്റണിയെ ആദ്യം കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഖിൽ പണത്തിനായി ഇരുവരെയും നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *