ഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യത ചോദ്യംചെയ്ത് വിനേഷ് ഫോഗട്ട് കായിക തര്‍ക്കപരിഹാര കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ ആദ്യ പ്രതികരണം നടത്തി താരം. ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി കരിയര്‍ 2032 വരെ തുടരും.
ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. വൈകാരികമായ തുറന്നുപറച്ചില്‍ നടത്തിയ പോസ്റ്റില്‍ തന്റെ കുട്ടിക്കാല സ്വപ്‌നങ്ങള്‍, അച്ഛനെ നഷ്ടപ്പെട്ടതിനു പിന്നാലെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍, പാരീസില്‍ സംഭവിച്ച ഹൃദയഭേദകമായ അവസ്ഥ, അതിനോട് ജനങ്ങളുടെ പ്രതികരണം എന്നിവയെല്ലാം പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ 2032 വരെ ഗുസ്തി കരിയര്‍ തുടരും.
എന്തെന്നാല്‍ തന്റെ അകത്ത് എല്ലായ്‌പ്പോഴും ഗുസ്തിയുണ്ട്. ഭാവിയില്‍ എന്ത്‌ സംഭവിക്കുമെന്ന് പറയാനാവില്ല. അടുത്തതെന്താണ് കാത്തിരിക്കുന്നതെന്നും അറിയില്ല. ഞാന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിനായി എപ്പോഴുമുള്ള പോരാട്ടം തുടരുമെന്ന് വിനേഷ് വ്യക്തമാക്കി.
വനിതാ ഗുസ്തി രംഗത്ത് ശാന്തതയോടെയും ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിവുള്ള മികച്ച പരിശീലകനും വഴികാട്ടിയും മികച്ച മനുഷ്യനുമാണ് കോച്ച് വോളര്‍ അകോസെന്നും വിനേഷ് തുറന്നെഴുതി. പരിശ്രമം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടില്ല. പാരീസില്‍ സമയം അനുകൂലമായിരുന്നില്ല. അത് തന്റെ വിധിയായിരുന്നെന്നും വിനേഷ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed