കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ മുക്കുപണ്ടം വച്ച് 17 കോടി രൂപയുടെ 26.24 കിലോ സ്വർണവുമായി മുങ്ങിയ ബാങ്ക് മുൻ മാനേജരുടെ വീഡിയോ പുറത്ത്. ഒളിവിൽ പോയിട്ടില്ലെന്നും അവധിയിൽ പ്രവേശിച്ചതാണെന്നും ബാങ്ക് മുൻ മാനേജരായ മധ ജയകുമാര്‍ പറയുന്നു.
അവധിയെടുക്കുന്ന വിവരം ഇമെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്നും ഇയാള്‍ പ്രതികരിച്ചു. സോണൽ മാനേജർ അരുണിനെതിരേ ഇയാൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
സോണൽ മനേജറുടെ നിർദേശപ്രകാരമാണ് ബാങ്കിൽ ഗോൾഡ് പണയം വെച്ചത്. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് പണയപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.