മനാമ: ബഹ്റൈനിൽ കടുത്ത ഉഷ്ണകാലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി ആദ്യമായി ബഹ്റൈനിൽ നടപ്പിൽ വരുത്തിയ കച്ചവട രംഗത്തുള്ളവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ കീഴിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് എന്ന ജീവകാരുണ്യ പദ്ധതി മഹത്തരമായി.
ലക്ഷകണക്കിന് തൊഴിലാളികൾക്ക് തണലേകി ആശ്രയമേകി ബി.എം. ബി.എഫിന് അഭിമാനിക്കുവാൻ ഏറെവക നൽകുന്ന പരിപാടിയായി ഇത് മാറി. ഇത്തവണ പത്താം വാർഷികം ബഹ്റൈനിലെ ഏറ്റവും വലിയ തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലിയിലെ സിബാർകോയിൽ വേദിയായി.
തൊഴിലാളി സഹോദരന് ആദ്യ ഭക്ഷണ കിറ്റ് നൽകി ഉൽഘാടനം നടത്തിയത് ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടറും സാമൂഹ്യ രംഗത്തെ പ്രമുഖനുമായ യൂസഫ് യാഖൂബ് ലാറിയാണ്.
തദവസരത്തിൽ വിവിധ രാജ്യങ്ങളിലെ സംഘടനാ ഭാരവാഹികളും സിബാർകോ ഓഫീസ് ജീവനക്കാരും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും മാധ്യമപ്രവർത്തകരും വളണ്ടിയർ ടീമിൻ്റെ കൂടെ പങ്കെടുത്തു പ്രവർത്തിച്ചു.
ഇതോടൊപ്പം തൊഴിലാളികൾക്ക് വേണ്ടി വലിയ രീതിയിലുള്ള മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഫോറം ഭാരവാഹികൾ അറിയിച്ചു.