രാഹുല്‍ ഗാന്ധി ഇന്ത്യയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവുമാണ്. തെളിയിക്കാന്‍ ആകാത്ത ചില ആരോപണങ്ങളും ചില വസ്തുതകളും, അര്‍ദ്ധസത്യങ്ങളും വച്ച് ഒരു വിദേശമാധ്യമം ഇങ്ങനെ ലേഖനം എഴുതുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് ചെറുതല്ല.കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുിരുന്നു. ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.https://eveningkerala.com/images/logo.png