ബെം​ഗളൂരു: മൈസൂര്‍ വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടി പിന്നാക്ക വിഭാ​ഗ മന്ത്രിക്കെതിരായ ​ഗൂഡലോചനയെന്ന് കോണ്‍ഗ്രസ്.
പ്രോസിക്യൂഷന് അനുമതി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ പാർട്ടി നിയമപരമായി പോരാടുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
‘എൻ്റെ മുഖ്യമന്ത്രി ഒരു സമ്മർദത്തിനും വിധേയനാകില്ല, അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരും. ഞങ്ങൾ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
ഇതിനെ നിയമപരമായി നേരിടാൻ ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. രണ്ടാം തവണയാണ്. പിന്നാക്ക വിഭാഗ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വ്യക്തമായ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിക്കാൻ പാർട്ടിയുടെ കർണാടക ഘടകത്തോട് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *