എൻനാട് വയനാട്: ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം ലൈവത്തോൺ നാളെ; ദുരിത ബാധിതർക്ക് കടബാധ്യതയില്ലാത്ത പുതുജീവിതം ലക്ഷ്യം

തിരുവനനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന മൂന്നാമത്തെ ലൈവത്തോൺ പരിപാടി നാളെ നടക്കും. രാവിലെ 11 മണി മുതൽ തത്സമയം നടത്തുന്ന പരിപാടിയിൽ വയനാട് ദുരന്ത ബാധിതരുടെ ഉപജീവനത്തിന് മാ‍ർഗം കാണുകയാണ് ലക്ഷ്യം. വയനാട്ടിലെ ദുരിതബാധിതരെ ചേർത്ത് നിർത്താനുള്ള ഏഷ്യാനെറ്റ് ന്യൂസ് ശ്രമമാണ് ലൈവത്തോണ്‍ പരിപാടി. ദുരിത ബാധിതർ ക്യാമ്പുകൾ വിടുമ്പോഴും വായ്പയും ബാധ്യതകളും തീരാ ദുരിതമാകുകയാണ്. കേരള ബാങ്ക് കടബാധ്യത എഴുതി തള്ളിയെങ്കിലും മറ്റ് ബാങ്കുകളിലെ തീരുമാനം വൈകുകയാണ്. ദുരിതബാധിതർക്ക് കടബാധ്യത ഇല്ലാതെ പുതുജീവിതം ഉയർത്തിയുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം ലൈവത്തോൺ. ദുരിത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്ന്ത് സംബന്ധിച്ച് ബാങ്കുകളുടെയും സംസ്ഥാന സർക്കാരിൻ്റെയും നിലപാട് തേടുന്നതിനൊപ്പം ദുരിത ബാധിതരുടെ ഉപജീവനത്തിനായി സമൂഹത്തിൻ്റെ സഹായവും പരിപാടിയിൽ തേടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin

You missed