ലക്നൌ: ഉത്തര്‍പ്രദേശില്‍ 14 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സോന്‍ഭദ്രയിലെ ദുദ്ദി ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ബലാത്സംഗത്തെ തുടര്‍ന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. 20 ദിവസത്തോളം വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതി വിശംഭര്‍ ഒളിവിലാണ്.