ആലപ്പുഴ: രാജ്യത്തിന്‍റെ 78-ാമത് സ്വാതന്ത്ര്യദിനം ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസില്‍ ആഘോഷപൂര്‍വം കൊണ്ടാടി. കേരള ഐടി പാര്‍ക്ക്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മഞ്ജിത്ത് ചെറിയാന്‍ ചൈതന്യ കെട്ടിട സമുച്ചയത്തിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തി.
സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങള്‍, ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അസംഖ്യം പേര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.