കൊച്ചി: സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടുമെത്തി. ഇന്നലത്തെ വിലയായ 52440 രൂപയിൽ നിന്ന് 80 രൂപ വർദ്ധിച്ച് 52,520 രൂപയിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്നത്തെ സ്വർണ്ണനിരക്ക്. ഇതോടെ ഗ്രാമിന് 6,565 രൂപയിലും പവന് 52,520 രൂപയിലുമാണ് ഇന്നത്തെ വിപണി.
ഇതിന് മുമ്പ് ആഗസ്റ്റ് 13നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. 52,520 രൂപയായിരുന്നു അന്നത്തെ വിപണി വില. ഇന്ന് വീണ്ടും അതേ വിലയിലേക്കാണ് സ്വർണ്ണവില വീണ്ടും കുതിച്ചുചാടിയത്. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില താഴുകയായിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.https://eveningkerala.com/images/logo.png