കഴിഞ്ഞ ദിവസം കുറഞ്ഞതുക തിരികെ ഉയര്‍ത്തിയെടുത്ത് സ്വര്‍ണവിപണി. ചാഞ്ചാടി നടക്കുന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ചു.
സ്വര്‍ണം വീണ്ടും പഴയ നിരക്കിലെത്തി. ഇന്ന് ഗ്രാമിന് 6565 രൂപയാണ് വിപണി വില. പവന് 80 രൂപ വര്‍ധിച്ച് 52520 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് അഞ്ചുരൂപയുടെ വര്‍ധനവ് ഉണ്ടായി. ഇന്ന് ഗ്രാമിന് 5425 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 89 രൂപയിലുമെത്തി.