തായ്‌പെയ്: തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തി. തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കിഴക്കന്‍ തയ്വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ തയ് വാനില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.