കോട്ടയം: കുമാരനല്ലൂരില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. കുമാരനല്ലൂര്‍ വല്യാലുംചുവടിനു സമീപം താമസിക്കുന്ന വേലപ്പനാണ് ട്രെയിന്‍ ഇടിച്ചു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവം.
രക്ത പരിശോധനയ്ക്കായി കുമാരനല്ലൂര്‍ ഇങ്ങ്ഷനിലെ ലാബിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് അപകടമെന്നു പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ ട്രെയിന്‍ ഇടിച്ചു ട്രാക്കില്‍ തന്നെ ഇദ്ദേഹം വീണു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.