കൊൽക്കത്ത: ആർജി കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തില്‍ പ്രതികരിച്ച് പുതുതായി നിയമിച്ച പ്രിൻസിപ്പൽ സുഹ്‌രിത പാല്‍.
സംഭവത്തില്‍ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പ്രതികരണം.
നിങ്ങൾക്ക് എന്നെ ഒരു മണിക്കൂർ വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ എന്നെ വീട്ടിലേക്ക് തിരിച്ച് അയക്കണമെന്ന് സുഹ്‌രിത പാല്‍ പറഞ്ഞു. എനിക്ക് ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു മണിക്കൂർ സമയം വേണം.
നിങ്ങൾ എന്നെ വിശ്വസിക്കണം. ഞാൻ എവിടെയും പോകില്ല. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുതെന്നും പ്രിൻസിപ്പൽ പ്രതിഷേധക്കാരോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയില്‍ അജ്ഞാത സംഘത്തിന്‍റെ ആക്രമണമുണ്ടായത്.
ഇതില്‍ കുറ്റക്കാരെ കണ്ടെത്താന്‍ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചിരുന്നു. പിജി ഡോക്‌ടര്‍ ആശുപത്രിയില്‍ ബലാംത്സത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.