ഡൽഹി: 2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് നടത്തമെന്നത് രാജ്യത്തിന്റെ സ്വപ്‌നമാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
എഴുപത്തിയെട്ടാം സ്വാതന്ത്ര്യ പുലരിയിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു .