ഇന്ത്യ ഇന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ആവേശത്തിൽ. ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിപ്പിച്ച് സ്വന്തം ഭരണം സാധ്യമാക്കിയതി​ന്റെ 77-ാം വാർഷികം അഥവാ, 78-ാം സ്വാതന്ത്ര്യ ദിനമാണ് രാജ്യം ആഘോഷിക്കുന്നത്. തലസ്ഥാനമായ ഡൽഹിയിലെ ​ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂവർണത്തിൽ അശോക സ്തംഭം ആലേഖനം ചെയ്ത ദേശീയ പതാക ഉയർത്തി. സംസ്ഥാന-ജില്ലാ തലസ്ഥാനങ്ങളിലും ഔദ്യോഗികമായ ദേശീയ പതാക ഉയർത്തൽ ചടങ്ങുകൾ നടക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കുന്നത്.
സാ​ങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം, രാജ്യത്തിന്റെ വളർച്ച കർഷകരിലൂടെയാണെന്ന് സ്വാതന്ത്ര്യ ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിവിധ സേന, പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ​ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹവും വിവിധ പരിപാടികൾ സംഘടിപ്പിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെവിടെയും ഓഫീസുകൾക്കും വിപണികൾക്കും​ ഒരുപോലെ, ഇന്ന് അവധി.പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിരാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുക്കുന്നു. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലുണ്ട്പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed