ഡൽഹി: സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ കടുത്ത നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ അതിക്രമിച്ചാൽ പിന്നീട് നിലനിൽപ്പില്ലെന്ന് കുറ്റക്കാർ മനസ്സിലാക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ കൂടുതൽ ഗൗരവ്വം കാട്ടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് മതേതര സിവിൽ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശിലെ സാഹചര്യം പരാമർശിച്ച പ്രധാന മന്ത്രി അവിടുത്തെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതായും പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.