യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു, കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ യുവ ഡോക്ടർമാർ സമരത്തിനൊരുങ്ങുകയാണ്. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. 

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. 

2015ൽ കൈക്കൂലിയായി വാങ്ങിയത് 7500 രൂപ, 68ാം വയസിൽ ജയിലിലേക്ക് മുൻ സർക്കാർ ഉദ്യോഗസ്ഥൻ, തടവും പിഴയും ശിക്ഷ

https://www.youtube.com/watch?v=Ko18SgceYX8

By admin