മാലിദ്വീപ് 28 ദ്വീപുകള്‍ ഇന്ത്യക്ക് കൈമാറിയോ? ഇതാണ് സത്യം- Fact Check
ഇന്ത്യ- മാലിദ്വീപ് ബന്ധത്തെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്ന ഒരു പ്രചാരണത്തിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
മാലിദ്വീപ് അവരുടെ 28 ദ്വീപുകള്‍ ഇന്ത്യക്ക് വിട്ടുനല്‍കി എന്നാണ് സാമൂഹ്യമാധ്യമമായ എക്‌സിലെ (പഴയ ട്വിറ്റര്‍) പ്രചാരണം. ബ്രേക്കിംഗ്: മാലിദ്വീപ് ഇന്ത്യക്ക് 28 ദ്വീപുകള്‍ വിട്ടുനല്‍കി. മാലി പ്രസിഡന്‍റ് മുയിസു തന്നെയാണ് ഇതില്‍ ഒപ്പുവെച്ചത് എന്നുമാണ് ഒരു ട്വീറ്റില്‍ കാണുന്നത്. സമാനമായി നിരവധി ട്വീറ്റുകളുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം.
വസ്‌തുത
മാലിദ്വീപ് ഇന്ത്യക്ക് 28 ദ്വീപുകള്‍ കൈമാറി എന്ന പ്രചാരണം വ്യാജമാണ്. വ്യാജ പ്രചാരണത്തിന്‍റെ സത്യം പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു.
Several social media posts claim that the President of Maldives has signed an agreement to hand over 28 islands of Maldives to India#PIBFactCheck
❌ This claim is Fake
✅ India & Maldives jointly inaugurated projects of water and sewerage network in 28 islands of Maldives pic.twitter.com/J6Vyb6D7KZ
— PIB Fact Check (@PIBFactCheck) August 13, 2024
മാലിദ്വീപിലെ 28 ദ്വീപുകളിൽ ഇന്ത്യയും മാലിദ്വീപും സംയുക്തമായി ജല-മലിനജല പദ്ധതി നടപ്പാക്കുന്നതിനെയാണ് തെറ്റായ തരത്തില്‍ വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്. മാലിദ്വീപ്-ഇന്ത്യ വികസന സഹകരണത്തിന്‍റെ ഭാഗമായായിരുന്നു ഈ പദ്ധതി. ഇതിനെ കുറിച്ച് മാലി നിര്‍മാണ, അടിസ്ഥാനസൗകര്യ മന്ത്രാലയം വിശദമായി ട്വീറ്റ് ചെയ്‌തിരുന്നതാണ്. ഇന്ത്യ-മാലിദ്വീപ് ഉഭയകക്ഷി ബന്ധത്തിന്‍റെ കരുത്ത് ഈ പദ്ധതി അടിവരയിടുന്നതായും ട്വീറ്റിലുണ്ടായിരുന്നു.
Under the Maldives-India Development Partnership, today marks a significant milestone with the official handover of the water and sewerage facilities on 28 islands. This project, funded through a Line of Credit facility extended by the EXIM Bank of India, underscores the strong… pic.twitter.com/S0IHG3pb20
— Ministry of Construction and Infrastructure (@MoCImv) August 10, 2024
മാത്രമല്ല മാലിദ്വീപ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുയിസു ഇന്ത്യയുമായുള്ള സഹകരണത്തെ കുറിച്ച് വിശദ വിവരങ്ങള്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ മാലിദ്വീപ് പ്രസിഡന്‍റും പങ്കെടുത്തിരുന്നു.
It was a pleasure to meet @DrSJaishankar today and join him in the official handover of water and sewerage projects in 28 islands of the Maldives. I thank the Government of India, especially Prime Minister @narendramodi for always supporting the Maldives. Our enduring partnership… pic.twitter.com/fYtFb5QI6Q
— Dr Mohamed Muizzu (@MMuizzu) August 10, 2024
നിഗമനം
മാലിദ്വീപ് ഇന്ത്യക്ക് 28 ദ്വീപുകള്‍ കൈമാറി എന്ന പ്രചാരണം വ്യാജം.
Read more: ഒരു യൂട്യൂബ് ചാനല്‍ നിറയെ വ്യാജ വീഡിയോകള്‍; പൊളിച്ചടുക്കി പിഐബി ഫാക്ട് ചെക്ക്