പൊന്‍കുന്നം: മഴ ശക്തമായാല്‍ വെള്ളക്കെട്ട് പൊന്‍കുന്നം കെവിഎംഎസ് ജങ്ഷനില്‍ ദേശീയപാതയിലൂടെ ഉള്ള യാത്ര ദുഷ്‌കരമാകുന്നു. പൊന്‍കുന്നം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ഒലിച്ചുവരുന്ന വെള്ളവും മണ്ണും കെവിഎംഎസ് ജങ്ഷന്‍ പ്രദേശത്ത് അടിഞ്ഞുകൂടുന്നതാണ് പ്രശനങ്ങള്‍ക്കു കാരണം.
പൊന്‍കുന്നം ഹൈസ്‌കൂള്‍ മൈതാനത്ത് നിന്നുള്ള വെള്ളം ഓടയിലേക്ക് പോകാതെ നേരിട്ട് ദേശീയപാതയിലേക്ക് ഒഴുക്കിവിടുന്നത് മൂലമാണ് ഇത്ര ശക്തമായ വെള്ളമൊഴുക്ക് ദേശീയപാതയിലൂടെ ഉണ്ടാകുന്നത്.
നിരവധി സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുകയും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കെവിഎംഎസ് ജങ്ഷനില്‍ കനത്ത വെള്ളക്കെട്ടു മൂലം മഴക്കാലമായാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
വെള്ളം ഓടയിലൂടെ ഒഴുക്കി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമായി ബി.ജെ.പി ഉള്‍പ്പടെയുള്ള സംഘടനകളും സമീപത്തെ വ്യാപാരികളും ആവശ്യവുമായി രംഗത്തുവന്നു.