മനാമ: ഭാരതത്തിൻ്റെ 78ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കാലത്ത് ബഹ്റൈനിൽ ഇന്ത്യൻ എംബസി അങ്കണത്തിൽ ആദരണീയ ഇന്ത്യൻ അമ്പാസസർ വിനോദ് ജേക്കബ് എംബസി ഉദ്യോഗസ്ഥരുടെയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പങ്ക് ചേർന്ന ഇന്ത്യൻ സമൂഹത്തിൻ്റയും മുന്നിൽ പതാക ഉയർത്തി.
തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശവും ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തിന് നൽകി വരുന്ന പുതിയ പദ്ധതികളും വിഷയങ്ങളും പതിപാദിച്ചു.
ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാഭാരവാഹികളും പൊതു പ്രവർത്തകരും മറ്റു പ്രമുഖരും ഒത്ത് ചേർന്നു.