ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി ഓണത്തിനു ശേഷം നടത്താൻ സർക്കാർ ആലോചന.മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വയനാട് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ തിരക്കിലാണെന്നതു കൂടി പരിഗണിച്ചാണു വള്ളംകളി ഓണം കഴിഞ്ഞു നടത്താൻ ആലോചിക്കുന്നത്.
തീയതി തീരുമാനിച്ചിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതുൾപ്പെടെ മാറ്റിവച്ച മറ്റു ചില പരിപാടികളും ഓണത്തിനു ശേഷം നടത്തിയേക്കും.വള്ളംകളി ഓണത്തിനു മുൻപു നടത്തുന്നതിനെപ്പറ്റി നേരത്തെ ആലോചിച്ചിരുന്നു.
മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ അദ്ദേഹത്തിന്റെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാനായിരുന്നു ശ്രമം. എന്നാൽ, ഇതിന് അനുമതി ലഭിച്ചില്ലെന്നാണു വിവരം.