ഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല.
അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ​ഗാന്ധി സ്വാതന്ത്ര്യദിന ആശംസ പങ്കുവെച്ചത്.
‘രാജ്യത്തെ എല്ലാ ​ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്കാരത്തിൻ്റെ ശക്തിയാണ്. സത്യം സംസാരിക്കാനുള്ള കഴിവാണ്. സ്വപ്നങ്ങൾ നിറവേറ്റാനുള്ള പ്രതീക്ഷയാണ്.’- രാഹുല്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *