ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലില്‍ അടയ്ക്കാന്‍ ഏകാധിപത്യത്തിന് കഴിയും, പക്ഷേ എങ്ങനെ ഹൃദയത്തിലെ രാജ്യസ്‌നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യല്‍ മീഡിയ പ്ലാറ്റേഫോമായ എക്‌സില്‍ കുറിച്ചത്. കെജ്‌രിവാള്‍ ജയിലില്‍ തുടരുന്നതിനെ കുറിച്ചാണ് സുനിത കെജ്‌രിവാളിന്റെ പ്രതികരണം.
ഡല്‍ഹി സര്‍ക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയര്‍ത്താന്‍ അനുവദിക്കണം എന്ന കെജ്‌രിവാളിന്റെ ആവശ്യം ലെഫ്റ്റനന്റ് ഗവര്‍ണര്‍ തളളിയിരുന്നു. മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം പതാക ഉയര്‍ത്തിയത്. ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കെജ്‌രിവാള്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ദേശീയ പതാക ഉയര്‍ത്തുമെന്ന് ഉറപ്പാണെന്നും കൈലാഷ് ഗലോട്ട് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സിബിഐ കേസില്‍ അറസ്റ്റിലായ കെജ്‌രിവാള്‍ ഇപ്പോഴും തീഹാര്‍ ജയിലില്‍ തുടരുകയാണ്. അടുത്ത ആഴ്ച അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *