അങ്കമാലി: ട്വൻ്റി 20 പാർട്ടി കറുകുറ്റി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടത്തി. കറുകുറ്റി കേബിൾ നഗറിലെ പാർട്ടി ഓഫീസിന് മുന്നിൽ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.
ചടങ്ങിൽ മണ്ഡലം കൺവീനർ സജീവ് ഫ്രാൻസീസ് അധ്യക്ഷനായിരുന്നു. അങ്കമാലി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ലാലു പൈനാടത്ത്, ഷെന്നി പാപ്പച്ചൻ, കുര്യച്ചൻ പള്ളിയാൻ, പോളി ജോസഫ്, ഷാജു മാടവന, പോളി ഇടശ്ശേരി, സ്ക്കറിയ തോമസ് എന്നിവർ പ്രസംഗിച്ചു.