‘ജോസേട്ടായി’യുമായുള്ള അങ്കം കഴിഞ്ഞു, ഇനി പെപ്പെയ്ക്ക് ഒപ്പം; ‘കൊണ്ടലി’ൽ കസറാൻ രാജ് ബി ഷെട്ടി

ന്ന് മലയാളത്തിൽ അടക്കം ഒട്ടനവധി ആരാധകരുള്ള താരമാണ് രാജ് ബി ഷെട്ടി. നടനായും സംവിധായകനുമായി ബി​ഗ് സ്ക്രീനിൽ കസറുന്ന താരം ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ സിനിമകളിലൂടെയാണ് മലയാളികൾക്ക് സുപരിചിതനായത്. ഒടുവിൽ ടർബോ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്കും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. 

ആന്റണി വർ​ഗീസ് നായകനായി എത്തുന്ന കൊണ്ടല്‍ എന്ന സിനിമയിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘രാജ് ബി ഷെട്ടി എന്ന പവർഹൗസ് പ്രതിഭയുടെ ഫസ്റ്റ് ലുക്ക്’, എന്നാണ് പോസ്റ്റർ പങ്കുവച്ച് ആന്റണി വർ​ഗീസ് കുറിച്ചത്. ഒപ്പം സിനിമ ഓണത്തിന് റിലീസ് ചെയ്യുമെന്നും പെപ്പെ അറിയിച്ചിട്ടുണ്ട്.  ആന്റണിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള വൻ ആക്ഷൻ രം​ഗങ്ങൾ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ ഇപ്പോൾ. 

വൻ ആക്ഷൻ രം​ഗങ്ങളുമായി എത്തുന്ന കൊണ്ടല്‍ സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ആര്‍ഡിഎക്സ് എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം  വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്. കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ ഷബീര്‍ കല്ലറയ്ക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

‘എനിക്ക് 40 വയസുണ്ടെന്ന് കരുതി, തള്ള ലുക്കെന്ന് കമന്റുകൾ’; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് അപ്സര

By admin

You missed