ആലപ്പുഴ: ചെങ്ങന്നൂരില്‍ കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് വിപിന്‍. ചുണ്ടന്‍വള്ളത്തിന്റെ മാതൃക നിര്‍മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.