കല്‍പ്പറ്റ: ചാലിയാറിലെ മണൽ തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിന്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ സ്വയം തിരച്ചിലിന് പോകരുത്.
അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം നിലവിൽ ആശങ്ക വേണ്ടെന്നും കെ രാജൻ അറിയിച്ചു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലൈക്കും ഷെയറുമാണ് ലക്ഷ്യം. പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. വ്യാജപ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.