ഡല്‍ഹി: മാലദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുയിസു ആശംസ അറിയിച്ചത്.
‘ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യന്‍ ജനതയ്ക്കും ഞാൻ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു.
ചരിത്രത്തിൽ വേരൂന്നിയ നമ്മുടെ ശാശ്വത സൗഹൃദം മാലിദ്വീപിലും പ്രദേശത്തും സമൃദ്ധിയും വികസനവും വളർത്തിയെടുക്കാൻ സഹായിച്ചു. ഭാവിയിലും നമ്മുടെ പങ്കാളിത്തം ശക്തമായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.’- മുയിസു എക്‌സില്‍ കുറിച്ചു.