കോട്ടയം: പാക്കില്‍ കവലയില്‍ ഹയറിംഗ് സാധനങ്ങള്‍ സൂക്ഷിക്കുന്ന കടയില്‍ തീപിടിച്ചു. സഖറിയ പി. ജോണിന്റെ ഉടമസ്ഥതയിലുള്ള വലയില്‍ ഹയറിംഗ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്.  തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രാവിലെ 9.30നായിരുന്നു സംഭവം. സ്ഥാപന ഉടമ കട തുറന്നപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം തീ പടരുകയായിരുന്നു. ഉടനടി നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയര്‍ ഫോഴ്സിന്റെ  മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *