തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും.ഇത്തവണ എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനത്തിന് ആകെ 12,95,446 അപേക്ഷകളാണ് ലഭിച്ചത്. എട്ട് ഘട്ടമായാണ് പരീക്ഷ. കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിലായി നടക്കുന്നത്. തിരുവനന്തപുരം- 91, കൊല്ലം- 194, ആലപ്പുഴ- 73, കണ്ണൂര്‍- 164, കോഴിക്കോട് – 52, കാസര്‍കോട്- 23 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
കണ്‍ഫര്‍മേഷന്‍ നല്‍കിയ 1,47,063 പേര്‍ക്കാണ് ഹാള്‍ടിക്കറ്റ് അയച്ചത്. തിരുവനന്തപുരം- 20,330, കൊല്ലം – 47,500, ആലപ്പുഴ-15,564, കണ്ണൂര്‍ – 43,980, കോഴിക്കോട് – 6372, കാസര്‍കോട് – 6372 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം.തിരുവനന്തപുരം ജില്ലയിലെ ആദ്യഘട്ട പരീക്ഷ കഴിഞ്ഞ മാസം നടന്നിരുന്നു. പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകള്‍ക്കുള്ള മൂന്നാംഘട്ട പരീക്ഷ 31ന് നടക്കും. നാലും അഞ്ചും ഘട്ടങ്ങള്‍ സെപ്തംബറിലും ആറും ഏഴും എട്ടും ഘട്ടങ്ങള്‍ ഒക്ടോബറിലും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *