ചരിത്രത്തിൽ ഇന്ന്, വർത്തമാനവും … ‘ JYOTHIRGAMAYA ‘ 🌅ജ്യോതിർഗ്ഗമയ🌅
1199 കർക്കടകം 31തൃക്കേട്ട / ദശമി2024 ആഗസ്റ്റ് 15, വ്യാഴം
*”ശൂനോയോ പെരുന്നാൾ” വി. ദൈവ മാതാവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ (Assumption of Mary ), പതിനഞ്ചു നോമ്പു വീടൽ !
ഇന്ന്;
*സ്വാതന്ത്ര്യദിനം (ഇന്ത്യ) ! [ Indian Independence Day ; ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്നേക്ക് 76 വർഷം. രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നു.]
*ബംഗ്ലാദേശിൽ ദേശീയ ദുഃഖാചരണ ദിനം! [ 1975-ൽ ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. പ്രധാനമന്ത്രി ഷേയ്‌ക്ക് മുജീബ് റഹ്‌മാനെയും കുടുംബത്തെയും വധിച്ച് സിയ -ഉൾ റഹ്‌മാൻ അധികാരം പിടിച്ചെടുത്ത ദിവസം ]
*ജപ്പാന്റെ മേൽ വിജയം കൈവരിച്ച ദിനം!. [ V J Day -Victory over Japan Day . Also known as Victory in the Pacific Day, or V-P Day ; ബ്രിട്ടൻ, ന്യൂസ് ലാൻഡ്, ആസ്ട്രേലിയ, നെതർലാൻഡ്, നോർത്ത് കൊറിയ, സൌത്ത് കൊറിയ: ജപ്പാന്റെ മേൽ വിജയം കൈവരിച്ച ദിനം]
* ജപ്പാൻ: യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മയ്‌ക്കായും സമാധാനത്തിനായും പ്രാർത്ഥിക്കുന്ന ദിനം !
* കോങ്കൊയിലും ദക്ഷിണ കൊറിയയിലും സ്വാതന്ത്ര്യ ദിനം !* പോളണ്ടിൽ സശസ്ത്ര സേന ദിനം !* ലിക്റ്റൻസ്റ്റൈനിൽ ദേശീയ ദിനം !* ഇക്വറ്റോറിയൽ ഗിനിയിൽ ഭരണഘടനദിനം ! *ദേശീയ റിലാക്സേഷൻ ദിനം! [National Relaxation Day നമുക്കെല്ലാവർക്കും ഇടയ്ക്കിടെ ഒരു ഇടവേള ആവശ്യമാണ്. ജീവിതം മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് ജീവിക്കുന്നത് . വിശ്രമിക്കാനും ശുദ്ധമായ വിശ്രമമല്ലാതെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് നമുക്ക് അവസരം നൽകുന്നു. ]
*ദേശീയ നാരങ്ങ മെറിംഗു പൈ ദിനം![നാരങ്ങാവെള്ളം, നാരങ്ങ വിനൈഗ്രെറ്റ്, നാരങ്ങ ചാറ്റൽ കേക്ക് അല്ലെങ്കിൽ ലെമൺ സോർബറ്റ് ഐസ്‌ക്രീം എന്നിവ ഉപയോഗിച്ച് ഏത് തരത്തിലുള്ള സർഗ്ഗാത്മക വസ്തുക്കൾ ഉണ്ടാക്കിയാലും നാരങ്ങകൾ ഉന്മേഷദായകവും ആനന്ദദായകവുമാണെന്ന് തോന്നുന്നു. ജീവിതം കുറച്ചുകൂടി രസകരമാക്കാൻ എല്ലാത്തരം രുചികരമായ പാചക പര്യവേക്ഷണങ്ങളിലും നാരങ്ങ ഉപയോഗിക്കുന്നതും പ്രോൽസാഹിപ്പിക്കുന്ന ദിനം ]
*ദേശീയ അക്കാഡിയൻ ദിനം![വാസ്തവത്തിൽ, കാനഡ ഒരു കോളനി ആയിരുന്നില്ല, രണ്ടായിരുന്നു, അതിലൊന്ന് അക്കാഡിയൻ പ്രദേശമായിരുന്നു. ദേശീയ അക്കാഡിയൻ ദിനം ഈ ആളുകളെയും അവർ പ്രതിനിധീകരിക്കുന്ന സംസ്കാരത്തെയും ഇന്നും ആഘോഷിക്കുന്ന
ഇന്നത്തെ മൊഴിമുത്തുകൾ”ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം”
”തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്യത്തിന് വിലയില്ല”
”ഏറ്റവും മാന്യമായ രീതിയില്‍ ലോകത്തെ വിറപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും”
”സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത” [ – മഹാത്മാ ഗാന്ധി ]1990-ൽ ആദ്യമായി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ‘ന്യൂസ്’ എന്നചിത്രത്തിൽ തുടങ്ങി, കമ്മീഷണർ, ഏകലവ്യൻ, നരസിംഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച ദി കിംഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ മലയാളചലച്ചിത്ര രംഗത്തെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ ഷാജി കൈലാസിന്റേയും(1965),
തമിഴ് , തെലുങ്ക്, കന്നട, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും അഭിനയിക്കുന്ന ഒരു പ്രശസ്ത അഭിനേത്രിയും സംവിധായകയും തിരക്കഥാകൃത്തും കമലാഹാസന്റെ ചേട്ടൻ ചാരുഹാസന്റെ മകളും പ്രസിദ്ധ സംവിധായകൻ മണി രത്നത്തിന്റെ ഭാര്യയും ആയ സുഹാസിനിയുടെയും (1961),
കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ നാലകത്ത് സൂപ്പിയുടെയും (1946),
പി.ടി ഉഷക്കും, ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ കായിക താരം കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോളിന്റെയും (1975),
150ഓളം കന്നട, തെലുങ്ക്, മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കന്നട ചലച്ചിത്ര അഭിനേത്രി ഭാരതി വിഷ്ണുവർദ്ധന്റേയും (1950),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടിയും ഗുൽസാറിന്റെ ഭാര്യയുമായ രാഖി ഗുൽസാറിന്റെയും (1947)
സാഹിത്യകാരന്മാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകിയ ബംഗാളി കവയിത്രി മന്ദാക്രാന്ത സെന്നിന്റെയും (1972),
ബ്രിട്ടണിൽ ജനിച്ച പാകിസ്താൻ വംശജനായ പ്രശസ്ത ഗായകനും പെയ്ന്ററും സംഗീത രചയിതാവും നടനുമായ അദ്നാൻ സമി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്നാൻ സമി ഖാന്റെയും(1973),
മാൾ റാറ്റ്സ്, ചേസിംഗ് ഏയ്മി, ഡോഗ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ബെൻ ആഫ്ലെക്കിന്റെയും( 1972),
ബിൽ ഗെയ്റ്റ്സിന്റെ ഭാര്യയും അമേരിക്കൻ ബിസിനസ്സുകാരിയും, സാമൂഹിക പ്രവർത്തകയുമായ മിലിന്ദ ഫ്രഞ്ച് ഗേറ്റ്സിന്റെയും(1964),
ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അംഗീകാരം ലഭിച്ച ഐമ റോസ്മി സെബാസ്റ്റിയന്റെയും(1994)
ജനപ്രീതിയാർജ്ജിച്ച എക്സ്-മെൻ, ഹംഗർ ഗെയിംസ് ചലച്ചിത്ര പരമ്പരകളിലൂടെ നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ആക്ഷൻ നായിക എന്ന ബഹുമതി നേടിയ ജെനിഫർ ലോറൻസിന്റെയും ( 1994),
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ ജോസഫ് ആദം ജോനാസിന്റെയും (1989 ) ജന്മദിനം !!!
ഇന്നത്തെ സ്മരണ !!!********ചെമ്മനം ചാക്കോ മ. (1926-2018)കലാമണ്ഡലം കൃഷ്ണൻനായർ മ.(1914-1990)എം.പി മന്മഥൻ മ. (1915 -1994)എം. കുഞ്ഞുകൃഷ്ണൻ നാടാർ മ.(1911-1978)ജോസഫ് വെണ്ണൂർ മ. ( – 2016)ടി.എ. റസാക്ക് മ. (1958 -2016)മഹാദേവ് ദേശായ് മ. (1892-1942 )ഷേയ്ഖ് മുജീബുർ റഹ്മാൻ മ. 1920-1975)റോളണ്ട് മ. ( – 778)ജോൺ കിർബി അല്ലെൻ മ. (1810-1838)ഗ്രേസിയ ദേലേദ മ. (1871-1936 )ജൂലിയൻ ബോണ്ട് മ. (1940 -2015)
ശിവലിംഗദാസ സ്വാമികൾ ജ. (1859-1919)ശ്രീ അരൊബിന്ദോ ജ. (1872 -1950 )പി.കെ. നാരായണപ്പണിക്കർ ജ. (1930-2012)എ.എൻ. ഗണേഷ് ജ. (2940-2009)കെ.ടി. തോമസ് ജ. (1914 -1995)പി എ മുഹമ്മദ് കോയ ജ. (1922 -1990)മനോജ് ആലപ്പുഴ ജ. (1969-2011)ഇസ്മത് ചുഗ്തായ് ജ. (1915 – 1991)രാജസുലോചന ജ. (1935 – 2013)പ്രാൺകുമാർ ശർമ്മ ജ. (1938-2014)നെപ്പോളിയൻ ബോണപ്പാർട്ട് ജ. (1769-1821)തോമസ് ക്വിൻസി ജ. (1785 -1859)ലൂയിസ് ഡി ബ്രോഗ്ലി ജ. (1892-1987)ഗെർട്ടി കോറി ജ. (1896-1957)സ്റ്റെയ്ഗ് ലാർസൺ ജ. (1954-2004)റിച്ചാർഡ് എഫ്. ഹെക് ജ. (1931-2015 )
*ഇന്നത്തെ സ്മരണദിനങ്ങൾ !*പ്രധാന ചരമദിനങ്ങൾ!
കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള നാടാർ മഹാജനസംഘം പ്രസിഡന്റ്, ദക്ഷിണേന്ത്യൻ കളരിപയറ്റ് മർമ്മ അസോസിയേഷൻ പ്രസിഡന്റ്, കേരള കരകൗശലവികസന ബോർഡ് ചെയർമാൻ മർമ്മശാസ്ത്ര പീഡിക എന്ന ഒരു പുസ്തകത്തിന്റെ രചയിതാവ്, എന്ന നിലയിലും ഒന്നും, രണ്ടും, നാലും കേരളനിയമസഭകളിൽ പാറശ്ശാല നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസഭയിൽ കോവളം നിയോജകമണ്ഡലത്തേയും, പ്രതിനിധീകരിച്ച എം. കുഞ്ഞു കൃഷ്ണൻ നാടാർ (3 ഏപ്രിൽ 1911 – 15 ഓഗസ്റ്റ് 1978)
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി കണക്കാക്കുന്ന കലാമണ്ഡലം കൃഷ്ണൻ നായർ(മാർച്ച് 11, 1914 – ആഗസ്റ്റ് 15, 1990),
ഭൂദാനയജ്‌ഞ്ഞത്തിൽ പ്രവർത്തിക്കുകയും, യാചകൻ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്ത പ്രസിദ്ധനായ ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സർവോദയ നേതാവും, മുഴുവൻസമയ മദ്യവിരുദ്ധ പ്രവർത്തകനും കാഥികനും മത പ്രഭാഷകനുമായിരുന്ന എം.പി മന്മഥൻ(1915 ഏപ്രിൽ 30- 15 ആഗസ്റ്റ് 1994)
മുപ്പതോളം ചലച്ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചലച്ചിത്ര പ്രവർത്തകൻ ടി.എ. റസാക് (25 ഏപ്രിൽ 1958 – 15 ഓഗസ്റ്റ് 2016)
വിമർശന ഹാസ്യ കവിതകൾ രചിക്കുന്നതിൽ പ്രഗൽഭനായ കവിയും അദ്ധ്യാപകനും ആയിരുന്ന ചെമ്മനം ചാക്കൊ(7 മാർച്ച് 1926- 15 ഓഗസ്റ്റ് 2018),
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുംസാഹിത്യകാരനും ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളും പേഴ്സണൽ സെക്രട്ടറിയും ആയിരുന്ന മഹാദേവ് ദേശായ്. (1892 ജനുവരി 1-1942 ഓഗസ്റ്റ് 15),
മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററും, മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന അജിത് വഡേക്കർ (1941 ഏപ്രിൽ 1- ഓഗസ്റ്റ് 15, 2018)
ബംഗ്ലാദേശിന്റെസ്ഥാപകനും, അവാമി ലീഗിന്റെ ആദ്യകാല നേതാക്കളിലൊരാളും, ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ്, പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയും , ഇപ്പോഴത്തെ പ്രധാനമന്ത്രി ഹസീനയുടെ പിതാവും, മിലിറ്ററി കു യിൽ കുടുംബത്തിൽ പലരടക്കം വെടിവച്ച് കൊല്ലപ്പെടുകയും ചെയ്ത ഷേയ്ഖ് മുജീബുർ റഹ്മാൻ(17 മാർച്ച് 1920- 15 ഓഗസ്റ്റ് 1975),
ചാർലിമഗ്നെയുടെ കിഴിലുണ്ടായിരുന്ന ഫ്രങ്കിഷ് പട്ടാള നേതാവായിരുന്ന മാറ്റർ ഓഫ് ഫ്രാൻസ് എന്ന് അറിയപ്പെട്ടിരുന്ന റോളണ്ട് (മ 15 ഓഗസ്റ്റ് 778),
ടെക്സസ് സ്വാതന്ത്ര്യസമരകാലത്ത് അവശ്യസാധനങ്ങളെത്തുന്ന മാർഗങ്ങൾ സംരക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനെ സഹായിക്കുകയും, വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കർ (27 കിമി²) സ്ഥലം വാങ്ങി, സഹോദരനായ അഗസ്റ്റസ് ചാപ്മാൻ അല്ലെനോടൊപ്പം, അവിടെ വിപ്ലവത്തിലെ നായകരിലൊരായ ജനറൽ സാം ഹ്യൂസ്റ്റണിന്റെ ബഹുമാനാർത്ഥം ഹ്യൂസ്റ്റൺ നഗരം സ്ഥാപിക്കുകയും ചെയ്ത ജോൺ കിർബി അല്ലൻ(1810- ഓഗസ്റ്റ് 15,1838),
സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇറ്റാലിയൻ സാഹിത്യകാരി ഗ്രേസിയ ദേലേദ(1871 സെപ്റ്റംബർ 27-1936 ആഗസ്റ്റ് 15 )
കറുത്തവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച എൻഎഎസിപി(നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്‌വാൻസ്‌മെന്റ് ഓഫ് കളേഡ് പീപ്പിൾ ) ന്റെ അദ്ധ്യക്ഷനും, കറുത്തവർഗക്കാർക്ക് അമേരിക്കയിൽ പൗരാവകാശങ്ങൾ നേടിക്കൊടുത്ത അറുപതുകളിലെ വിദ്യാർഥിപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ ജൂലിയൻ ബോണ്ട് (1940 ജനുവരി 14-2015 ഓഗസ്റ്റ് 15 )
* പ്രധാന ജന്മദിനങ്ങൾ !
തിരുവിതാംകൂർ സ്റ്റേറ്റ്കോൺഗ്രസിൽ 1938-ൽ അംഗമായിക്കൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുക വഴി നിരവധി തവണ ഇദ്ദേഹം ജയിൽ വാസം അനുഷ്ഠിക്കുകയും, കോട്ടയം ഡി.സി.സി. പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കെ.പി.സി.സി. അംഗം, സബ് ഓർഡിനേറ്റ് ലെജിസ്ലേഷൻ ചെയർമാൻ (1957-58) തുടങ്ങിയ പദവികൾ വഹിക്കുകയും ഒന്നും, രണ്ടും കേരളനിയമസഭയിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കെ.ടി. തോമസ്(15 ഓഗസ്റ്റ് 1914 – 1995),
അറബിക്കല്യാണത്തിന്‍െറ സാമൂഹികാഘാതങ്ങളും, അത് വ്യക്തികളില്‍ സൃഷ്ടിച്ച വൈകാരിക സംഘര്‍ഷങ്ങളും ചിത്രീകരിക്കുന്ന സുറുമയിട്ട കണ്ണുകള്‍’ എഴുതിയ പ്രശസ്തനോവലിസ്റ്റും പത്രപ്രവർത്ത കനും സ്പോർട്സ് കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദ് കോയ (1922 ഓഗസ്റ്റ് 15 – നവംബർ 27, 1990),
അദ്ധ്യാപകന്‍ , അഭിഭാഷകന്‍ ,ചങ്ങനാശേരി നഗരസഭാ ചെയർമാന്‍, കേരള സർവകലാശാലാ സെനറ്റംഗം, എംജി സർവകലാശാലാ സിൻഡിക്കേറ്റംഗം, ഗുരുവായൂർ ദേവസ്വം ബോർഡംഗം, വാഴപ്പള്ളി പഞ്ചായത്ത് കോടതി ജഡ്ജി, ചങ്ങനാശ്ശേരി ലയൺസ് ക്ലബ് പ്രസിഡന്റ്, നായർ സർവീസ് സൊസൈറ്റിയുടെ(എൻ.എസ്.എസ്.) ഒൻപതാമത്തെ ജനറൽ സെക്രട്ടറി എന്നി നിലകളിലും , ഇരുപത്തിമൂന്നാമത്തെ പ്രസിഡണ്ടുമായിരുന്ന പി.കെ. നാരായണപ്പണിക്കർ എന്ന പിച്ചാമത്ത് കൃഷ്ണപ്പണിക്കർ നാരായണപ്പണിക്കർ (ഓഗസ്റ്റ് 15 1930, ഫെബ്രുവരി 29, 2012) ,
മൗനം നിമിത്തം, ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി, ചിലങ്ക, കളഭ ച്ചാർത്ത് തുടങ്ങിയ നാടകങ്ങൾ രചിച്ച പ്രമുഖ മലയാള നാടകകൃത്ത് എ.എൻ. ഗണേഷ് (ആഗസ്റ്റ് 15, 1940 – ഒക്റ്റോബർ 13, 2009),
അൻപതോളം ചലച്ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാ ലങ്കാരകനായിരുന്ന മനോജ് ആലപ്പു(1969 ഓഗസ്റ്റ് 15 – 2011 ഡിസംബർ 1),
നിരുപാധികമായ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രകടമായി നിലകൊണ്ട ആദ്യ രാഷ്ട്രീയ പ്രവർത്തകൻ , വിദേശവസ്തു ബഹിഷ്ക്കരണം, സ്വദേശവസ്തു ഉപയോഗം, സഹനസമരവും നിസ്സഹകരണവും ദേശീയ വിദ്യാഭ്യാസത്തിന് കൊടുക്കേണ്ട പ്രഥമസ്ഥാനം, നിയമപരമായ തർക്കങ്ങൾ കോടതിയിൽ പോകാതെ ജനകീയകോടതിയിൽ വച്ച് പരിഹാരം കാണൽ എന്നീ വിഷയങ്ങൾ തൂലികക്ക് വിഷയമാക്കിയ എഴുത്തുകാരൻ എന്നിനിലകളിൽ അറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനിയും, പിന്നീട് അദ്ധ്യാത്മികതയിലേക്ക് തിരിയുകയും അമ്മ’ എന്ന പേരിൽ പിന്നീട് പ്രസിദ്ധയായ മീര റിച്ചാർഡ് എന്ന ഫ്രഞ്ചുകാരി ശിഷ്യയുടെ ഉത്സാഹത്താൽ പോണ്ടിച്ചേരിയിൽ അരബിന്ദോ ആശ്രമം” സ്ഥാപിക്കുകയും, ദിവ്യ ജീവിതം (The Life Divine), യോഗസമന്വയം (The Synthesis Of Yoga), ഗീതയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ (Essays On The Gita),ഭാരത സംസ്കാരത്തിന്റെ ആധാരശിലകൾ (The Foundations Of Indian Culture), ഭാവികവിത (The Future Poetry), ദ് ഹ്യൂമൻ സർക്കിൾ (The Human Cycle), മാനവ ഐക്യം എന്ന ആദർശം(The Ideal Of Human Unity),കവിതകളുടെയും നാടകങ്ങളുടെയും സമാഹാരങ്ങൾ (Collected Poems and Plays), സാവിത്രി ( Savitri) തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത അരവിന്ദഘോഷ് അഥവാ ശ്രീ അരൊബിന്ദോ (1872 ഓഗസ്റ്റ് 15 – 1950 ഡിസംബർ 5),
മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കൊണ്ട് ചെറുകഥകൾ രചിച്ച് ഉറുദു സാഹിത്യലോകത്ത് തനതായ മുദ്ര പതിപ്പിച്ച വനിത ഇസ്മത് ചുഗ്തായ്(ഓഗസ്റ്റ് 15, 1915- ഒക്റ്റോബർ 24, 1991)
എം..ജി.ആർ ,ശിവാജി, എൻ.ടി. ആർ , നാഗേശ്വര റാവു,രാജ്കുമാർ, എം.എൻ. നമ്പ്യാർ തുടങ്ങി അൻപതുകളിലെ മുൻനിര നായകർക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ച പ്രമുഖ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായിരുന്ന പിള്ളിയാർചെട്ടി ഭക്തവത്സലം നായിഡു രാജീവലോചന എന്ന രാജസുലോചന(15 ആഗസ്ത് 1935 – 5 മാർച്ച് 2013),
ചാച്ച ചൗധരി’ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ പ്രശസ്തനായ ഇന്ത്യയുടെ വാൾട്ട് ഡിസ്‌നിയെന്ന് വേൾഡ് എൻസൈക്ലോപീഡിയ ഓഫ് കോമിക്‌സ് വിശേഷിപ്പിച്ച പ്രശസ്തനായ കാർട്ടൂണിസ്റ്റ് പ്രാൺകുമാർ ശർമ്മ(15 ആഗസ്റ്റ് 1938 – 6 ആഗസ്റ്റ് 2014),
ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കുകയും, യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചെങ്കിലും, ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ പരാജിതനായ ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ( 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ,
സാഹചര്യവശാൽ കറുപ്പിനടിമപ്പെട്ടതും വളരെയധികം ദുരിതങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം അതിൽനിന്നു മോചനം നേടിയതും ഹൃദയാവർജകമായ ഭാഷയിൽ വിവരിക്കുന്ന കൺഫെഷൻസ് ഒഫ് ആൻ ഇംഗ്ലീഷ് ഓപ്പിയം ഈറ്റർ എന്ന കുമ്പസാരസാഹിത്യശാഖയിൽ (Confessional Literature) നിസ്തുലമായ സ്ഥാനമാണുള്ള കൃതി എഴുതുകയും, മനുഷ്യസ്വഭാവത്തിന്റെ സൂക്ഷ്മനിരീക്ഷണവും , വിഷയത്തിന്റെ വിശദാംശങ്ങളിൽപ്പോലും ചെലുത്തുന്ന ശ്രദ്ധയും പത്രപ്രവർത്തനത്തെ ഒരു സാഹിത്യസൃഷ്ടിയുടെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ച ഇംഗ്ലീഷ് സാഹിത്യകാരൻ തോമസ് ഡിക്വൻസി (1785 ഓഗസ്റ്റ് 15-1859 ഡിസംബർ 8 ),
ഇലക്ട്രോണിനെപ്പോലെ, ചലിക്കുന്ന ഏതുതരം ദ്രവ്യകണികയോടും ബന്ധപ്പെട്ട് ദ്രവ്യ തരംഗങ്ങൾ (matter waves) ഉണ്ടെന്ന നിഗമനത്തിലെത്തുകയും തരംഗ ബലതന്ത്രം (Wave mechanics)എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് നാന്ദികുറിക്കുകയും ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബൽസമ്മാന ജേതാവാകുകയും ചെയ്ത ലൂയിസ് ഡി ബ്രോഗ്ലി എന്ന പ്രിൻസ് ലൂയി വിക്ടർ പിരെ റെയ്മൺഡ് ഡി ബ്രോഗ്ലി ( 1892 ഓഗസ്റ്റ് 15 -1987 മാർച്ച് 19 ),
മനുഷ്യശരീരത്തിലെ പചനപോഷണക്രിയകളിൽ ഗ്ളൂക്കോസ് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് സവിസ്തരം തെളിയിക്കുകയും, ഇന്ന് Cori Cycle എന്നറിയപ്പെടുന്ന ഈ സമ്പൂർണ്ണ ചാക്രിക പ്രക്രിയെക്കുറിച്ചുളള ഗവേഷണത്തിനു നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ വനിത(ഭർത്താവ് കാൾ ഫെർഡിനന്ഡ് കോറിയും പിന്നെ ബർണാഡോ ഹോസ്സേ എന്ന് ആർജെന്റ്റൈൻ ശാസ്ത്രജ്ഞനും ഒപ്പം) ഗെർട്ടി തെരേസാ കോറി(ഓഗസ്റ്റ് 15, 1896 – ഒക്റ്റോബർ 26, 1957),
ആറുകോടി അമ്പതു ലക്ഷത്തോളം (65 മില്യൺ) പ്രതികൾ ലോകമെമ്പാടുമായി വിറ്റഴിഞ്ഞതും, മരണശേഷം പ്രസിദ്ധീകരിച്ചതുമായ മില്ലേനിയം സീരീസ് നോവലിന്റെ കർത്താവും, സ്വീഡനിലെ ഒരു പ്രശസ്തനായ പത്രപ്രവർത്തകനും ആയിരുന്ന സ്റ്റെയ്ഗ് ലാർസൺ(1954 ആഗസ്റ്റ് 15- 2004 നവംബർ 9 ),
ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണ വിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ രസതന്ത്രജ്ഞൻ റിച്ചാർഡ് എഫ്. ഹെക്ക് (1931 ആഗസ്റ്റ് 15 -2015 ഒക്റ്റോബർ 10),
ശ്രീനാരായണ ഗുരുദേവന്റെ ആദ്യ ശിഷ്യന്മാരിൽ ഒരാളും ‘വേദാന്തസാരാവലി’, ‘ശാരദാഷ്ടകം’, ‘ശ്രീനാരായണ ഗുരുവര്യ പഞ്ചകം’ തുടങ്ങി നിരവധി ആത്മീയ രചനകളുടെ കർത്താവുമായ ശിവലിംഗദാസ സ്വാമികൾ (ആഗസ്റ്റ് 15 1859-1919),
ചരിത്രത്തിൽ ഇന്ന്…636 – അറബ്-ബൈസൻ്റൈൻ യുദ്ധങ്ങൾ : ബൈസൻ്റൈൻ സാമ്രാജ്യവും റാഷിദൂൻ ഖിലാഫത്തും തമ്മിലുള്ള യാർമൂക്ക് യുദ്ധം ആരംഭിച്ചു
1040 – മാക്ബെത്ത് രാജാവായി, 1057 ൽ വധിക്കപ്പെട്ടു.
1057 – ലുംഫനാൻ യുദ്ധത്തിൽ മക്ബെത്ത് രാജാവിനെ മെയിൽ കൊളൂയിം മാക് ഡോൺചാഡയുടെ സൈന്യം വധിച്ചു .
1070 – പവിയൻ വംശജനായ ബെനഡിക്റ്റൈൻ ലാൻഫ്രാങ്ക് ഇംഗ്ലണ്ടിലെ കാൻ്റർബറിയിലെ പുതിയ ആർച്ച് ബിഷപ്പായി നിയമിതനായി .
1096 – പോപ്പ് അർബൻ II നിശ്ചയിച്ച പ്രകാരം ഒന്നാം കുരിശുയുദ്ധത്തിൻ്റെ ആരംഭ തീയതി .
1185 – ജോർജിയയിലെ താമർ രാജ്ഞി വാർഡ്‌സിയ എന്ന ഗുഹാ നഗരം വിശുദ്ധീകരിച്ചു .
1772 – ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ കോടതികളെ സിവിലായും ക്രിമിനലായും വേർതിരിച്ചു.
1854 – കൽക്കട്ടാ ഹൂബ്ലി പൂർവ റെയിൽവേ നിലവിൽ വന്നു
1877 – തോമസ് ആൽവാ എഡിസൺതാൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, “മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)” എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനംനടത്തി.
1914 – പനാമ കനാൽ ഗതാഗതത്തിന് തുറന്ന് കൊടുത്തു.
1944 – രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് കൊറിയ മോചിപ്പിക്കപ്പെടുന്നു.
1947 – ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി.
1948 – ഗാന്ധിജിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കി.
1949 – ന്യുഡൽഹിയിലെ നാഷനൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
1960 – കോംഗോ റിപ്പബ്ലിക്ക് , ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം നേടുന്നു.
1963 – ചിന്ത വാരിക തുടക്കം
1965 – കുങ്കുമം വാരിക തുടക്കം
1969 – ISRO സ്ഥാപിച്ചു.
1972 – Postal Index Number (PlN) സമ്പ്രദായം ഇന്ത്യയിൽ നിലവിൽ വന്നു.
1973 – വിയറ്റ്നാമിലെ യു എസ് അധിനിവേശം അവസാനിപ്പിച്ചു.
1973 – കമ്പോഡിയയിലെ ബോംബിങ്ങ് ആക്രമണം അമേരിക്ക നിർത്തിവയ്ക്കുന്നു.
1975 – ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. ഷേക്ക് മുജീബ് റഹ്‌മാനെയും കുടുംബത്തെയും വധിച്ച് സിയ ഉൾ റഹ്‌മാൻ അധികാരം പിടിച്ചെടുത്തു.
1975 – ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ബോക്സോഫിസ് ഹിറ്റായ ‘ഷോലെ’ റിലീസ് ചെയ്തു. രമേശ് സിപ്പി സംവിധാനം. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അംജദ് ഖാൻ, ഹേമമാലിനി പ്രധാന റോളിൽ.
1979 – TRYSEM (ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി ) ആരംഭിച്ചു.
1982 – ഇന്ത്യയിൽ കളർ ടെലിവിഷൻ’ സംപ്രഷണം ആരംഭിച്ചു.
1990 – ഭൂമിയിൽ നിന്നുമുള്ള ആകാശത്തേക്കുള്ള ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
1993 – PM RY പദ്ധതി സമാരംഭിച്ചു.
1995 – ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നു.
1997 – ബാലിക സമൃദ്ധയോജന പദ്ധതി ആരംഭിച്ചു.
2001 – സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന പദ്ധതി ആരംഭിച്ചു.
2015 – ജപ്പാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 70 മത് വാർഷികത്തിൽ ഉത്തര കൊറിയ പ്രത്യേക ടൈം സോൺ തുടങ്ങി. (ഗ്രീൻവിച്ച് +9 എന്നത് 8.30 എന്നാക്കി ചുരുക്കി)
2020 – റഷ്യ സ്പുട്നിക് V COVID-19 വാക്സിൻ ഉത്പാദനം ആരംഭിച്ചു .
2021 – അഷ്‌റഫ് ഗനി പ്രാദേശിക താമസക്കാർക്കും വിദേശ പൗരന്മാർക്കുമൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യുമ്പോൾ കാബൂൾ താലിബാൻ്റെ കൈകളിൽ അകപ്പെട്ടു , അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഫലപ്രദമായി പുനഃസ്ഥാപിച്ചു
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya