കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നേവിക്ക് പ്രതീക്ഷയുണ്ടെന്ന് ഡിഫെന്‍സ് പിആര്‍ഒ അതുല്‍ പിള്ള.
കണ്ടെത്തിയ രണ്ട് പോയിന്റുകളില്‍ ഇന്നലെ തിരച്ചില്‍ നടത്തി. മണ്ണ് അടിഞ്ഞുകിടക്കുന്നത് നേവി ഡൈവേഴ്‌സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അതുല്‍ പിള്ള പറഞ്ഞു.
രണ്ട് പോയിന്റുകളില്‍ നടന്ന തിരച്ചിലില്‍ വാഹനത്തിന്റെ ജാക്കി, തടിയുടെ കഷണം എന്നിവ കണ്ടെത്തി. പോയിന്റ് ഒന്നില്‍ മറ്റ് വസ്തുക്കള്‍ ഒന്നും ഇല്ലെന്നാണ് നിഗമനം.
നാളെ തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയിലുള്ള പ്രദേശത്തും അതിന് സമീപത്തുമായിരിക്കുമെന്നും അതുല്‍പിള്ള പറഞ്ഞു.