പാലക്കാട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.പി.
സ്ക്രീന്‍ഷോട്ടില്‍ യു.ഡി.എഫിന് പങ്കില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. സത്യം തെളിയുന്നതില്‍ സന്തോഷമുണ്ട്. മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് അല്ല സംസ്കാരം. ചെയ്തത് തെറ്റാണെന്ന് അത് ചെയ്തവര്‍ സമ്മതിക്കണം. സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച മുഴുവന്‍ ആളുകളും തെറ്റ് തിരുത്താന്‍ തയാറാകണം.
ഇതിന് പിന്നില്‍ അടിമുടി സി.പി.എം. പ്രവര്‍ത്തകരാണെന്ന് വ്യക്തമാണ്. നേരത്തേ മുഖമില്ലാതിരുന്ന പ്രതികള്‍ക്ക് ഇപ്പോള്‍ മുഖമുണ്ട്. എന്നിട്ടും കേസെടുക്കുന്നില്ല. പോലീസ് അന്വേഷണം സ്ലോമോഷനിലാണ്.
മറ്റ് പാര്ട്ടിക്കാര് ആയിരുന്നേല്‍ എന്താകുമായിരുന്നു സ്ഥിതി. സ്ക്രീന്‍ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും ഷാഫി പറഞ്ഞു.