കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി വിഹിതം 5.41 ലക്ഷം രൂപ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അപ്പക്കാടനിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ മാഷ്ഹൂർ തങ്ങൾ ഏറ്റു വാങ്ങി.
ചടങ്ങിൽ സ്റ്റേറ്റ് ആക്റ്റിംഗ് സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ട്രഷറർ ഹാരിസ് വള്ളിയ്യോത്ത്, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, ട്രഷറർ അബ്ദുൽ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ്മാരായ സൈദലവി ഒറ്റപ്പാലം, അഷറഫ് തൂത, ശിഹാബ് പൂവക്കോട്,
സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സുലൈമാൻ പിലാത്തറ, സൈദലവി വിളയൂർ, വിവിധ മണ്ഡലം ഭാരവാഹികളായ സാദിഖ് ദാരിമി, ഷഫീക്ക് മംഗലശ്ശേരി, നാസർ ഒറ്റപ്പാലം, അഷറഫ് പട്ടാമ്പി, റഷീദ് കെ വി, അൻസാർ കെ വി, സുലൈമാൻ എന്നിവരും സന്നിഹിതരായിരുന്നു.