ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍, താരങ്ങളുടെ ഒളിമ്പിക്സ് പ്രകടനത്തെ ബാധിച്ചതായി റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി സഞ്ജയ് സിംഗ്.
“മുൻ ഗുസ്തി ബോഡി മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണങ്ങളിൽ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ മുൻനിര ഇന്ത്യൻ ഗുസ്തിക്കാർ ഒരു വർഷത്തോളം പ്രതിഷേധിച്ചു.
നിങ്ങൾ മറ്റൊരു കോണിൽ നിന്ന് നോക്കുകയാണെങ്കിൽ, 14-15 മാസമായി നടന്ന പ്രതിഷേധങ്ങൾ മുഴുവൻ ഗുസ്തിരംഗത്തെ അസ്വസ്ഥമാക്കി. ദേശീയ അന്തർദേശീയ ടൂർണമെൻ്റുകളില്ലാതെ പരിശീലനത്തിന് കഴിയാതെ മറ്റ് വിഭാഗങ്ങളിലെ ഗുസ്തിക്കാർ ബുദ്ധിമുട്ടി. അതിനാൽ, ഗുസ്തിക്കാർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല, ”സഞ്ജയ് സിംഗ് പറഞ്ഞു.