കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം’

കോഴിക്കോട്:വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ എംഎല്‍എ.  കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെ ശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം.

യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച  ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകര പ്രവർത്തനമെന്ന വി ഡീ സതീശൻ്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു.  അങ്ങനെയെങ്കിൽ കാന്തപുരത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകര പ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു.

കാഫിർ സക്രീൻ ഷോട്ട്; ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎം നടപടി, പിന്നിൽ ആരെന്ന് പൊലീസിന് അറിയാം: വിഡി സതീശൻ

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ; പുഴയിലിറങ്ങി നിര്‍ണായക പരിശോധന, ലോഹ ഭാഗം കണ്ടെത്തി, ആക്ഷൻ പ്ലാനുമായി നേവി

 

By admin