കുവൈറ്റ്: സാൽമിയയിലെ അൽ റുമ്മാൻ റെസ്റ്റോറന്റ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഫുഡ് ചലഞ്ച് വഴി വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി. അന്നേ ദിവസം കിട്ടിയ മുഴുവൻ വരുമാനവും കെ ഐ ജി കനിവിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നൽകി.
കെ ഐ ജി സാൽമിയ ഏരിയ ആക്ടിങ് പ്രസിഡന്റ് അമീർ കാരണത്ത് സഹായനിധി അൽ റുമ്മാൻ റെസ്റ്ററന്റ് പ്രതിനിധികളായ ലത്തീഫ്, അമീർ പനമരം, മഹേഷ്, ഇവരിൽ നിന്നും സ്വീകരിച്ചു. സാൽമിയ യൂണിറ്റ് കൺവീനർ കനിവ് ആസിഫ് പാലക്കൽ നാസർ മടപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു