എൻറെ പ്രഭാതങ്ങൾ വിടരുന്നു,സഖീ, നിനക്കു വേണ്ടി…എന്നിൽ പ്രദോഷങ്ങൾ വിതുമ്പുന്നു,സഖീ, നിന്നെയോർത്ത്…
വാചാലം പറന്നകന്ന മനസ്സിൽവട്ടമിട്ടു പറക്കുന്നു, ചീവീടുകൾ.മൗനം തേവിയെടുത്ത ശൂന്യതകൾമാറാല കെട്ടുന്നു തളർന്ന തനുവിൽ.
കളിവീണ മീട്ടിയ കരാംഗുലിയെ തേടുന്നു,കാലമാം പേടകം കൊണ്ടുപോകുന്നു;കരളിൽ കോർത്തിട്ട കള്ളചിരിക്കായികളിവഞ്ചിയിലേറി വരുന്നു ഞാൻ.
-സതീഷ് കളത്തിൽ.