തിരുവനന്തപുരം: ഇ പി ജയരാജന്‍ വധശ്രമ ഗൂഢാലോചന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.
വിടുതല്‍ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. അപ്പീല്‍ സുപ്രീംകോടതി പിന്നീട് പരിഗണിക്കും.
കേസില്‍ തെളിവുകളുണ്ടെന്നും വിചാരണ നേരിടേണ്ടതില്ലെന്ന വിധിയില്‍ പിഴവുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.